പാഞ്ച്ഷീറിനടുത്ത് അന്‍ദറാബില്‍ തമ്പടിച്ച താലിബാന്‍ തീവ്രവാദികളുടെ നീക്കത്തെ ചെറുക്കുന്നതിനായി സലാങ്ങ് ഹൈവേ അടച്ചതായി അമറുള്ള സലേ പ്രസ്താവനയിറക്കിയിട്ടുണ്ട്. അമറുള്ള സലേ, അഹ്മദ് മസൂദ്, ബിസ്മില്ലാ മുഹമ്മദി തുടങ്ങി, രാജ്യത്ത് തന്നെ വളരെ പ്രസിദ്ധരായ രാഷ്ട്രീയ നേതാക്കളുടെ നേതൃത്വത്തിലുള്ള ചെറുത്തുനില്‍പ്പ് കടുത്ത അഭ്യന്തര കലാപത്തിനിടയാക്കുമെന്നാണ് നിരീക്ഷിക്കപ്പെടുന്നത്. അഫ്ഗാന്‍ സൈന്യവും താലിബാന്‍ വിരുദ്ധരുമടങ്ങുന്ന വലിയൊരു വിഭാഗത്തിന്റെ ചെറുത്തുനില്പിനെ അതിജീവിച്ചുകൊണ്ടുമാത്രമേ താലിബാന് പാഞ്ച്ഷീറിലേക്ക് കടക്കാന്‍ കഴിയൂ
Original reporting. Fearless journalism. Delivered to you.